സാന്ത്വനമേകാന്‍ കൈകോര്‍ക്കാം
മാന്യരെ,
2009 ല്‍ ബേപ്പൂര്‍ എം.എല്‍.എ ശ്രീ എളമരം കരീമിന്റെ
നേതൃത്വത്തില്‍ മുന്‍ എം.എല്‍.എ. ശ്രീ. വി.കെ.സി
മമ്മത്കോയ ചെയര്‍മാനായി രൂപീകരിക്കപ്പെട്ടതാണ് ബേപ്പൂര്‍
ഡവലപ്മെന്റ് മിഷന് ചാരിറ്റബ്ള്‍ ട്രസ്റ്റ്.
വൃക്കരോഗം വന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന നിര്‍ദ്ധനരായ
രോഗികള്‍ക്ക് സൗജന്യ ഡയാലിസീസ് ചെയ്യുന്നതിന്
സൗകര്യമൊരുക്കികൊടുക്കുക എന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ്
ഇത്വരെ നടത്തിയ പ്രധാനപ്രവര്‍ത്തനം. ഫറോക്ക്
റെഡ്ക്രസന്റ് ആശുപത്രിയുമായി സഹകരിച്ചാണ് ഡയാലിസീസ്
ചെയ്തുപോന്നിട്ടുളളത്.
ഇപ്പോള്‍ നിര്‍ദ്ധനരായ രോഗികളുടെ എണ്ണം കൂടിവരുന്നതിന്
അനുസരിച്ച്, ഡയാലിസീസ് ചെയ്തുകൊടുക്കുന്നതിന് പരിമിതി
നേരിട്ടതിനാല്‍ ബദല്‍ സംവിധാനം ആലോചിക്കുന്ന അവസരത്തിലാണ്
കോഴിക്കോട് അരീക്കാട് പന്തീരാങ്കാവ് റോഡില്‍ നല്ലളത്ത്
43.5 സെന്റ് ഭൂമി തികച്ചും സൗജന്യമായി ലഭിച്ചിട്ടുളളത്.
പ്രസ്തുതസ്ഥലത്ത് എല്ലാ സൗകര്യങ്ങളോടുംകൂടി ഒരു ആശുപത്രി
നിര്‍മ്മിക്കുന്നതിന് ട്രസ്റ്റ് തീരുമാനി
ച്ചിരിക്കയാണ്. ഏകദേശം 5 കോടി രൂപ മതിപ്പ് ചിലവ്
പ്രതീക്ഷിക്കുന്ന പ്രസ്തുത സംരംഭത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തി ആരംഭിക്കുകയും പൈലിംഗ് നടന്നു
കൊണ്ടിരി ക്കുകയുമാണ.് അത്യാധുനിക സൗകര്യങ്ങളോട്കൂടിയ
ആശുപത്രി സമൂഹത്തിലെ നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്ക്
ആശ്വാസമായി മാറും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ആയതിനാല്‍ പ്രസ്തുത സംരംഭത്തിലേക്ക് എല്ലാ വിഭാഗം
ജനങ്ങളുടെയും ആത്മാര് ത്ഥമായ സഹകരണവും, സാമ്പത്തിക
സഹായവും ഉണ്ടാവണമെന്ന് ഞങ്ങള്‍ വിനയ പൂര്‍വ്വം
അഭ്യര്‍ത്ഥിക്കുന്നു.