സഹായിക്കുക സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുക.

ബഹുമാന്യരെ,
 
ബേപ്പൂര്‍ മണ്ഡലം ഡവലപ്പ്മെന്‍റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാസ്ക്കാരിക സംഘടനകളുടെയും സഹായത്തോടെ നടക്കുന്ന നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്ക് സൌജന്യ ഡയാലിസിസ് ചെയ്യുന്നതിനുളള പ്രവര്‍ത്തനത്തിനുളള ധനസമാഹരണം  2015 മെയ് 10 നു ആരംഭിക്കുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. 10 ന് വീടുകള്‍,11 കടകള്‍ കയറി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കവര്‍ നല്‍കുന്ന പ്രവര്‍ത്തനത്തിലും,17,18 തിയതികളില്‍ കവര്‍ തിരിച്ചുവാങ്ങുന്ന പ്രവര്‍ത്തനത്തിലും സജ്ജീവമായി പങ്കെടുക്കണമെന്ന്  ബേപ്പൂര്‍ മണ്ഡലത്തിലെ എല്ലാ നല്ലവരായ രാഷ്ട്രീയ,സാമൂഹ്യ,സാസ്ക്കാരിക സംഘടനാ പ്രവര്‍ത്തകരോടും,മറ്റുളളവരോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
 
വിശ്വസ്തതയോടെ
 
വികെസി.മമ്മത്കോയ
കെ.ഗംഗാധരന്‍

Other News

Beypore Mandalam Development Mission was formed under the leadership of former industries minister and then MLA of Beypore Sri ,Elamaram Kareem.The mission is an innovative and dedicated venture for the overall development of Beypore Constituency, and has formulated a comprehensive plan to develop the region using all its potential.

Follow Us