സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വൃക്ക രോഗികളെ സഹായിക്കുന്നതിനായി ബേപ്പൂർ മണ്ഡലം ഡെവലപ്പ്മെന്‍റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുവാന് പോകുന്ന നല്ലളം സൌജന്യ ഡയാലിസിസ് സെന്‍ററിലേക്ക് 2 ഡയാലിസിസ് മെഷീനുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് 11,20,000 രൂപ സംഭാവന നല്‍കി.