സാമ്പത്തിക പ്രയാസം നേരിടുന്ന വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്ന ബേപ്പൂർ മണ്ഡലം ഡവലപ്പ് മെന്‍റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് നല്ലളത്ത് തുടങ്ങുന്ന ഡയാലിസിസ് സെന്‍ററിലേക്ക് , മുണ്ടോളി മമ്മദ് കോയ ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ഡയാലിസിസ് മെഷിനിന്‍റെ വിലയായ 5,60,000 രൂപയുടെ ചെക്ക് ചെയർമാന്‍ ഫൈസല്‍ റഹ്മാന്‍ കൈമാറി. ഡയറക്ടർമാരായ സലീം.എം, കോയ എന്നിവരും ബേപ്പൂർ മണ്ഡലം ഡവലപ്പ് മെന്‍റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ എ.വി സുനില്‍ നാഥ്, ബഷീർ കുണ്ടായിത്തോട് എന്നിവരും പങ്കെടുത്തു.