സാന്ത്വനമേകാൻ കൈകോർക്കാം "
9-ാം ഘട്ട ധനസമാഹരണത്തിന് 1001 അംഗ സംഘാടക സമിതി
ഫറോക്ക്
പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കുന്ന
ബേപ്പൂർ മണ്ഡലം ഡവലപ്മെൻറ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ജനകീയ ധനസമാഹരണത്തിൻ്റെ വിജയത്തിനായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.
" സാന്ത്വനമേകാൻ കൈകോർക്കാം" എന്ന പേരിൽ നടത്തുന്നത് ഒൻപതാം ഘട്ട വിഭവ
സമാഹരണം 26 മുതൽ മേയ് മൂന്നു വരെയാണ് .
ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലം തല സംഘാടക സമിതി രൂപീകരണ കൺവെൻഷൻ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
ഉദ്ഘാടനം ചെയ്തു . ട്രസ്റ്റ് ചെയർമാൻ
വി കെ സി മമ്മത് കോയ അധ്യക്ഷനായി. കോർപറേഷൻ മേയർ ഒ സദാശിവൻ മുഖ്യാതിഥിയായിരുന്നു.
മണ്ഡലം ഡവലപ്മെൻ്റ് മിഷൻ ഡയറക്ടർ ടി രാധാ ഗോപി പരിപാടികൾ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് അജിത , പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം എസ് സുനിൽ , ഒ ഭക്തവത്സലൻ , ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിത ഷനൂബ് ,രവി പറശ്ശേരി ,
വി പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് കൺവീനർ കെ ഉദയകുമാർ സ്വാഗതവും ട്രസ്റ്റ് അംഗം കെ ടി എ മജീദ് നന്ദിയും നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ :
മന്ത്രി പി എ മുഹമ്മദ് റിയാസ് ,
എം കെ രാഘവൻ എം പി , എളമരം കരീം , കെ പി ശ്രീശൻ , എം ഗിരീഷ് ( രക്ഷാധികാരികൾ )
വി കെ സി മമ്മത് കോയ ( ചെയർമാൻ) , ടി രാധാഗോപി ( ജനറൽ കൺവീനർ) , എം ഖാലിദ് (ട്രഷറർ).